Friday, February 16, 2007

റോഡില്‍ കാണിക്കുന്ന കോപ്രായങ്ങള്‍

ആര്‍ക്കും എന്തും ചെയ്യാവുന്ന ഒരു സ്ഥലമാണൂ കേരളം, കാരണം--

സാക്ഷരത കൂടിപ്പോയി. ബോര്‍ഡുകള്‍ വായിക്കന്‍ അറിയാം,അപ്പോള്‍പ്പിന്നെ അതില്‍പ്പറഞ്ഞിരിക്കുന്നതിനെതിരെ ചെയ്യാന്‍ എളുപ്പമുണ്ട്‌. "അവന്റെ ഒടുക്കത്തെ ഒരു No Entry " എന്നും പറഞ്ഞു പോകണമെങ്കില്‍ ആ ബോര്‍ഡ്‌ വായിക്കാനറിയണമല്ലോ.(അല്ലെങ്കില്‍പ്പിന്നെ "എന്തരപ്പ്പ്പീ ആ ബോര്‍ഡില്‍ എഴുതീരിക്കണത്‌" എന്നു ചോദിക്കണ്ടെ )

വീട്ടീല്‍ ഇരുന്നു ലൈസെന്‍സ്‌ എടുക്കാന്‍ പറ്റും അപ്പോള്‍പ്പിന്നെ വണ്ടി ഓടിക്കാനറിയേണ്ടല്ലോ.
ആവശ്യത്തിനു പൈസ ഇറങ്ങിയാല്‍ മാത്രം മതി.

ഇടത്തുവശത്തുകൂടെ ഓടിക്കണമെന്നു നിയമം ഉണ്ടെന്നല്ലേയുള്ളു, മുറുക്കാന്‍കട/ തുണിക്കട/ മദ്യഷാപ്പ്പ്പ്‌ റോഡിന്റെ വലതുവശത്തായാല്‍പ്പിന്നെ ഞാന്‍ വലതുവശത്തുകൂടി ഓടിച്ചാല്‍ ആരു ചോദിക്കാന്‍ ?


ട്രാഫിക്‌ ലൈറ്റ്‌ ചുവന്നതായി എന്നു വച്ച്‌ ? "എനിക്കിന്ന് കുറച്ച്‌ ധൃതിയുണ്ട്‌ അതുകൊണ്ട്‌ ഞാന്‍ അങ്ങു പോകും"- "ആരുണ്ടിവിടെ ചോദിക്കാന്‍? എപ്പോഴും ചെയ്യാറില്ലല്ലോ, അപ്പോപ്പിന്നെ കുഴപ്പമില്ല.

zebra വരകളില്‍ക്കൂടി മാത്രമേ ക്രോസ്‌ ചെയ്യാവൂ എന്നു പറഞ്ഞാല്‍ പറ്റുമോ ? എനിക്കിവിടെ ആണു പോകേണ്ടത്‌ അല്ലാതെ ആ വര കിടക്കുന്നിടത്തല്ല ( ബ്രേക്കുകളുടെ ശബ്ദം--അതിനു ശേഷം "എന്തൊന്നെടെ ആള്‍ക്കാര്‍ നടക്കുന്നത്‌ കണ്ടൂടെ? ഇടിച്ചിടാന്‍ നോക്കുന്നോ?")

"പോലീസ്‌ കൈ കാണിച്ചിട്ടൂ നിര്‍ത്താത്തത്‌ എന്തെന്നോ? ഞാന്‍ മൊബെയിലില്‍ സംസാരിക്കുകയായിരുന്നു. ങേ അതും പാടില്ലേ ?" (കുറച്ചു മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു DGP ആള്‍ക്കാര്‍ക്ക്‌ ക്രോസ്‌ ചെയ്യാന്‍ വണ്ടി നിര്‍ത്താന്‍ കൈകാണിച്ചപ്പ്പ്പോള്‍ നിര്‍ത്താതെ പോയ എന്‍ജിനീയറിംഗ്‌ ബിരുദധാരി പോലീസ്‌ ഓട്ടിച്ചിട്ടു പിടിച്ചപ്പ്പോള്‍ പറഞ്ഞത്‌)

"നീയാരെടാ എന്നെ bloody idiot എന്നു വിളിക്കാന്‍?"
ഏതാനും മാസങ്ങള്‍ക്കു മുന്‍പ്‌ എന്റെ കാറിന്റെ പുറകിലെ "If you drink & Drive, you are a Bloody Idiot" എന്ന സ്റ്റിക്കര്‍ കണ്ട്‌ ദേഷ്യം വന്ന പോലീസുകാരന്‍ (അദ്ദേഹം മദ്യപിച്ച്‌ ലക്കില്ലാതെ ഒരു ബൈക്കില്‍ വരുകയായിരുന്നു) എന്നോട്‌ ചോദിച്ചത്‌.

"ഞായറാഴ്ച രാത്രി One way ഇല്ല എന്നറിഞ്ഞുകൂടെ " ?
എന്റെ സുഹൃത്തിന്റെ കാര്‍ ഇടിച്ക്‌ ഫുട്‌പാത്തില്‍ കയറ്റിയിട്ട്‌ ( one way തെറ്റിച്ച്‌ ചീറിപ്പാഞ്ഞുവന്ന) സ്റ്റേറ്റ്‌ വണ്ടിയുടെ ഡ്രൈവര്‍ ചോദിച്ചത്‌.


"പെട്ടെന്നു ചവിട്ടി നിര്‍ത്തിയാല്‍ പിന്നെ ഇടിക്കാതെ?"
എന്റെ മുന്നില്‍ ചാടിയ അമ്മച്ചിയെ ഇടിക്കാതിരിക്കാന്‍ ഞാന്‍ ചവിട്ടി നിര്‍ത്തിയപ്പോള്‍, എന്റെ പുറകില്‍ വന്നിടിച്ച ബൈക്കിലെ യുവ കോമളന്‍ ("യുവകോമാളി?? )എന്നോടൂ ചോദിച്ചത്‌. (അപ്പ്പ്പോ ഞാന്‍ എങ്ങനെ അമ്മച്ചിയെ ഇടിക്കാതെ നിര്‍ത്തിയെടാ വായില്‍നോക്കീ ? നീ തൊട്ടൂ പുറകില്‍ മണപ്പിച്ചു കൊണ്ട്‌ വന്നതുകൊണ്ടല്ലെ നിര്‍ത്താന്‍ പറ്റാത്തത്‌?)

11 comments:

rajesh said...

വേറെ എന്തു പറയാന്‍ ?

sandoz said...

മാഷേ...ഇതിനു മലയാളികളെ മാത്രം പഴിചാരണ്ടാ....ഇന്‍ഡ്യയുടെ ഏത്‌ ഭാഗത്ത്‌ ചെന്നാലും ഇതൊക്കെ തന്നെ ആണു അവസ്ഥ......രാവിലേ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോ തിരിച്ചു ചെല്ലുമെന്ന് ഒരു ഉറപ്പും പറയണ്ട.....ആരോടും.......[വണ്ടി ഓടിക്കണ കാര്യത്തില്‍ ഞാനും മോശമല്ലാ......പിന്നെ ഈ നാട്ടുകാരന്‍ അല്ലേ]

rajesh said...

:-))

prapra said...

കുറഞ്ഞ Awareness പ്ലസ് മോശം attitude, ആണ്‌ നാട്ടിലെ ഡ്രൈവര്‍മാരുടെ പ്രശ്നം. കുറച്ച് കാലം മുമ്പ് ഉള്ളത് പോലെ അല്ല കാര്യങ്ങള്‍ എന്ന് ആളുകള്‍ മനസ്സിലാക്കുന്നില്ല. വാഹനങ്ങളുടെ എണ്ണവും വേഗതയും കൂടി, ഒപ്പം വഴിയാത്രക്കാരുടെയും, ഡ്രൈവര്‍മാരുടേയും വിവരം ഇല്ലായ്മയും.
രാജേഷിന്റെ ശ്രമങ്ങള്‍ വിജയിക്കട്ടേ.

rajesh said...

നന്ദി prapra.

നല്ല assessment- കുറഞ്ഞ awareness ഉം മോശം attitude.

ഇങ്ങനെ കുറെ എഴുതിവിടുന്നു എന്നെ ഉള്ളു. ഇവിടെയും കുറച്ച്‌ ഉണ്ട്‌ http://rajeshinteblog.blogspot.com

rajesh said...

റോഡില്‍ ആര്‍ക്കും എന്തു കോപ്രായം വേണമെങ്കിലും കാണിക്കാം. ഇതു നമ്മുടെ സ്ഥലം തന്നെ

ഈ പാവം ഞാന്‍ said...

അല്ല ഇവിടെ കമന്റിയിരിക്കുന്നവരൊക്കെ മര്യാദക്കു വണ്ടി ഓടിക്കുന്നവരാണോ?


കുറച്ചു നാള്‍ മുന്‍പ് ഒരു ബൈക്കിന്റെ പിന്നില്‍ എഴുതിയിരിക്കുന്നതു കണ്ടു- “Yes this is my dad's road" എങ്ങനുണ്ട് പുരോഗമനം?

മൂര്‍ത്തി said...

'I'm Naren Karthikeyan's Dad' എന്നൊരു സ്റ്റിക്കറും ഞാന്‍ കണ്ടിട്ടുന്റ്..:)

rajesh said...

ഈ പഴയ ബ്ലോഗൊക്കെ ഇപ്പ്പ്പൊഴും ആള്‍ക്കാര്‍ വായിക്കാറുണ്ടെന്നറിഞ്ഞതില്‍ സന്തോഷം

rajesh said...

മറ്റുള്ളവരെക്കുറിച്ച്‌ എനിക്കറിഞ്ഞുകൂട പക്ഷേ ഞാന്‍ സിറ്റിക്കകത്ത്‌ 40നു താഴയേ ഓടിക്കറുള്ളു. ഒരേ സ്പീഡില്‍ പോകാന്‍ ഒരു ബുദ്ധിമുട്ടും ഇതുവരെ തോന്നിയിട്ടില്ല (8 വര്‍ഷം ഇംഗ്ലന്‍ഡില്‍ 30miles per hour um 70 miles per hour ഓടിച്ച്‌ നല്ല തെളിച്ചം വന്നതുകൊണ്ട്‌ അതൊരു പ്രശ്നമേ അല്ല).

ഒഴിഞ്ഞ റോഡ്‌ ആയാലും സിറ്റിക്കകത്ത്‌40നു മുകളില്‍ പോകില്ല.

11 വര്‍ഷം ആയി സീറ്റ്ബെല്‍റ്റ്‌ ഇടുന്നുണ്ട്‌.

വെള്ളം അടിക്കാറില്ല അതുകൊണ്ട്‌ drink driving ഇല്ല.

ഇപ്പ്പ്പോഴും ഹോണ്‍ അടിക്കാറില്ല (ആരെങ്കിലും എടുത്തു ചാടും എന്നുണ്ടെങ്കില്‍ മാത്രം അടിക്കും).ഹോണ്‍ അടിച്ച്‌ മാത്രം വണ്ടി ഓടിക്കുന്നവരെ പുശ്ച്ത്തോടെ നോക്കും.

ഒരിടത്തും ഞെരുങ്ങിക്കയറാറില്ല. റ്റ്രാഫിക്‌ സിഗ്നലിന്റെ അടുത്ത്‌ Q പാലിച്ചു തന്നെ നില്‍ക്കും. ഇടയ്ക്ക്‌ ഞെരുങ്ങിക്കയറുന്നവനെയും ,ഇടത്തുകൂടി കയറുന്നവനെയും (എനിക്ക്‌ ഇടത്തു വശത്തും rear view mirror ഉണ്ട്‌) എല്ലാം പുശ്ചത്തോടെ നോക്കും.

ഇങ്ങനെ എന്തുകൊണ്ടും ഞാന്‍ ഒരു പുണ്യവാളന്‍ തന്നെ .

rajesh said...

ഇങ്ങനെ എന്തുകൊണ്ടും ഞാന്‍ ഒരു പുണ്യവാളന്‍ തന്നെ .