ഞാന്‍ കാറില്‍ വരുകയായിരുന്നു. അപ്പൊള്‍ എന്റെ കുറച്ച് മുന്നില്‍ ഒരാള്‍ reverse ചെയ്യാന്‍ ശ്രമിക്കുന്നു. ആരും മാറിക്കൊടുക്കുന്നില്ല. reverse ചെയ്യുന്ന കാറിന്റെ മുന്നില്‍ക്കൂടിയും പിറകില്‍കൂടിയും എല്ലാരും മുന്നേറുന്നു.
എന്നാല്‍ നിന്നുകളയാം എന്നു വിചാരിച്ച് ഞാന്‍ കുറച്ച് സ്ഥലം വിട്ട് നിര്‍ത്തിക്കൊടുത്തു.അയാള്‍ ഒന്നും ചെയ്യുന്നില്ല. ഒരു മിനിറ്റ് എല്ലാം ബ്ലോക്ക്. അതുകഴിഞ്ഞപ്പോള്‍ അദ്ദേഹം reverse ചെയ്തു കാര്‍ നിര്‍ത്തി എന്റെ അടുത്തേയ്ക്ക് നടന്നു വന്നു. നന്ദി പറയുമ്പോള്‍ എങ്ങനെ പ്രതികരിക്കണം എന്ന് rehearsal നടത്തിക്കൊണ്ടിരുന്ന എന്റടുത്ത് വന്നിട്ട് അയാള്‍ പറഞ്ഞു- "നിങ്ങളെന്നെ അങ്ങനെ കൊച്ചാക്കുകയൊന്നും വേണ്ട. എനിക്ക് ഇതിലും ഞെരുക്കം ഉള്ള സ്ഥലത്തും reverse ചെയ്യാന്‍ അറിയാം. അല്ല പിന്നേ ".
ഞാന്‍ സ്ഥലം കാലിയാക്കി.
Tuesday, October 2, 2007
Friday, February 16, 2007
റോഡില്‍ കാണിക്കുന്ന കോപ്രായങ്ങള്‍
ആര്‍ക്കും എന്തും ചെയ്യാവുന്ന ഒരു സ്ഥലമാണൂ കേരളം, കാരണം--
സാക്ഷരത കൂടിപ്പോയി. ബോര്‍ഡുകള്‍ വായിക്കന്‍ അറിയാം,അപ്പോള്‍പ്പിന്നെ അതില്‍പ്പറഞ്ഞിരിക്കുന്നതിനെതിരെ ചെയ്യാന്‍ എളുപ്പമുണ്ട്. "അവന്റെ ഒടുക്കത്തെ ഒരു No Entry " എന്നും പറഞ്ഞു പോകണമെങ്കില്‍ ആ ബോര്‍ഡ് വായിക്കാനറിയണമല്ലോ.(അല്ലെങ്കില്‍പ്പിന്നെ "എന്തരപ്പ്പ്പീ ആ ബോര്‍ഡില്‍ എഴുതീരിക്കണത്" എന്നു ചോദിക്കണ്ടെ )
വീട്ടീല്‍ ഇരുന്നു ലൈസെന്‍സ് എടുക്കാന്‍ പറ്റും അപ്പോള്‍പ്പിന്നെ വണ്ടി ഓടിക്കാനറിയേണ്ടല്ലോ.
ആവശ്യത്തിനു പൈസ ഇറങ്ങിയാല്‍ മാത്രം മതി.
ഇടത്തുവശത്തുകൂടെ ഓടിക്കണമെന്നു നിയമം ഉണ്ടെന്നല്ലേയുള്ളു, മുറുക്കാന്‍കട/ തുണിക്കട/ മദ്യഷാപ്പ്പ്പ് റോഡിന്റെ വലതുവശത്തായാല്‍പ്പിന്നെ ഞാന്‍ വലതുവശത്തുകൂടി ഓടിച്ചാല്‍ ആരു ചോദിക്കാന്‍ ?
ട്രാഫിക് ലൈറ്റ് ചുവന്നതായി എന്നു വച്ച് ? "എനിക്കിന്ന് കുറച്ച് ധൃതിയുണ്ട് അതുകൊണ്ട് ഞാന്‍ അങ്ങു പോകും"- "ആരുണ്ടിവിടെ ചോദിക്കാന്‍? എപ്പോഴും ചെയ്യാറില്ലല്ലോ, അപ്പോപ്പിന്നെ കുഴപ്പമില്ല.
zebra വരകളില്‍ക്കൂടി മാത്രമേ ക്രോസ് ചെയ്യാവൂ എന്നു പറഞ്ഞാല്‍ പറ്റുമോ ? എനിക്കിവിടെ ആണു പോകേണ്ടത് അല്ലാതെ ആ വര കിടക്കുന്നിടത്തല്ല ( ബ്രേക്കുകളുടെ ശബ്ദം--അതിനു ശേഷം "എന്തൊന്നെടെ ആള്‍ക്കാര്‍ നടക്കുന്നത് കണ്ടൂടെ? ഇടിച്ചിടാന്‍ നോക്കുന്നോ?")
"പോലീസ് കൈ കാണിച്ചിട്ടൂ നിര്‍ത്താത്തത് എന്തെന്നോ? ഞാന്‍ മൊബെയിലില്‍ സംസാരിക്കുകയായിരുന്നു. ങേ അതും പാടില്ലേ ?" (കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഒരു DGP ആള്‍ക്കാര്‍ക്ക് ക്രോസ് ചെയ്യാന്‍ വണ്ടി നിര്‍ത്താന്‍ കൈകാണിച്ചപ്പ്പ്പോള്‍ നിര്‍ത്താതെ പോയ എന്‍ജിനീയറിംഗ് ബിരുദധാരി പോലീസ് ഓട്ടിച്ചിട്ടു പിടിച്ചപ്പ്പോള്‍ പറഞ്ഞത്)
"നീയാരെടാ എന്നെ bloody idiot എന്നു വിളിക്കാന്‍?"
ഏതാനും മാസങ്ങള്‍ക്കു മുന്‍പ് എന്റെ കാറിന്റെ പുറകിലെ "If you drink & Drive, you are a Bloody Idiot" എന്ന സ്റ്റിക്കര്‍ കണ്ട് ദേഷ്യം വന്ന പോലീസുകാരന്‍ (അദ്ദേഹം മദ്യപിച്ച് ലക്കില്ലാതെ ഒരു ബൈക്കില്‍ വരുകയായിരുന്നു) എന്നോട് ചോദിച്ചത്.
"ഞായറാഴ്ച രാത്രി One way ഇല്ല എന്നറിഞ്ഞുകൂടെ " ?
എന്റെ സുഹൃത്തിന്റെ കാര്‍ ഇടിച്ക് ഫുട്‌പാത്തില്‍ കയറ്റിയിട്ട് ( one way തെറ്റിച്ച് ചീറിപ്പാഞ്ഞുവന്ന) സ്റ്റേറ്റ് വണ്ടിയുടെ ഡ്രൈവര്‍ ചോദിച്ചത്.
"പെട്ടെന്നു ചവിട്ടി നിര്‍ത്തിയാല്‍ പിന്നെ ഇടിക്കാതെ?"
എന്റെ മുന്നില്‍ ചാടിയ അമ്മച്ചിയെ ഇടിക്കാതിരിക്കാന്‍ ഞാന്‍ ചവിട്ടി നിര്‍ത്തിയപ്പോള്‍, എന്റെ പുറകില്‍ വന്നിടിച്ച ബൈക്കിലെ യുവ കോമളന്‍ ("യുവകോമാളി?? )എന്നോടൂ ചോദിച്ചത്. (അപ്പ്പ്പോ ഞാന്‍ എങ്ങനെ അമ്മച്ചിയെ ഇടിക്കാതെ നിര്‍ത്തിയെടാ വായില്‍നോക്കീ ? നീ തൊട്ടൂ പുറകില്‍ മണപ്പിച്ചു കൊണ്ട് വന്നതുകൊണ്ടല്ലെ നിര്‍ത്താന്‍ പറ്റാത്തത്?)

Thursday, February 15, 2007
ആരാണീ മലയാളി?
(ഇതിന്റെ ചില ഭാഗങ്ങള്‍ ഞാന്‍ കമന്റ്സ് ആയി നേരത്തെ പറഞ്ഞിരുന്നു.ഈ ബ്ലൊഗ് എഴുതുന്നതെ ഉണ്ടായിരുന്നുള്ളൂ)
നിയമങ്ങളെ എങ്ങനെ മറികടക്കാം എന്ന ചിന്തയുള്ളവന്‍ മലയാളി.-
ഏതു നിയമവും എടുത്തു നോക്കൂ. അതിനെ എങ്ങനെയെങ്കിലും അനുസരിക്കതിരുന്നാലേ മലയാളിക്ക് ഉറക്കം വരികയുള്ളു. തല പൊട്ടാതിരിക്കാന്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന നിയമം വന്നപ്പ്പ്പോള്‍ എന്തും മാത്രം ആള്‍ക്കാരാണ് അതിനെതിരായി രംഗത്ത് വന്നത്? "മുടി കൊഴിയും", "തല നീരിറങ്ങും" കഴുത്തു വേദന വരും", "ഹോണ്‍ അടിച്ചാല്‍ കേള്‍ക്കൂല്ല" എന്നിങ്ങനെ ആയിരം ന്യായങ്ങള്‍. വണ്ടിയില്‍ നിന്ന് തെറിച്ചു വീണാല്‍ തല പൊട്ടാതിരിക്കും എന്നുള്ള വാദത്തിന് "എന്റെ തല പൊട്ടിയാല്‍ ഞാന്‍ സഹിച്ചു" എന്ന ന്യായം പറഞ്ഞ വേറെ ഒരു രാജ്യക്കാരും കാണില്ല.(പൊട്ടിയാലെന്താ, അതിനകത്ത് വലുതായിട്ടൊന്നുമില്ലല്ലോ എന്നടിച്ച വീരന്മാരും ഉണ്ട്). സ്പീഡ് ഗവര്‍ണര്‍ (വേഗതാപ്പൂട്ട്) അപകടങ്ങള്‍ കുറയ്ക്കാന്‍ കൊള്ളാമെന്ന് ആരോ പറഞ്ഞതെ ഉള്ളു ഉടനെ സമരമായി. "ഞങ്ങള്‍ക്ക് വല്ലപ്പ്പ്പോഴും ഒന്നു ചീറിപ്പാഞ്ഞുപോകാന്‍ ഉള്ള സ്വാതന്ത്ര്യം എടുത്തുകളയരുത്" എന്നായി ഈ ലോബി. അമിതവേഗത കാരണം എത്ര ജീവനാണ് ഓരോ ദിവസവും പൊലിയുന്നതെന്നു അറിഞ്ഞുകൊണ്ടുതന്നെ നാം ഇതിനു കൂട്ടു നില്‍ക്കുന്നു
മറ്റുള്ളവനെ കുറ്റം പറയുന്നത് ഒരു പ്രധാന ജോലിയാക്കിയിട്ടുള്ളവന്‍ മലയാളി.-
കുറ്റം പറയുക എന്നുള്ളത് നമ്മുടെ മലയാളിയുടെ ഒരു ജന്മസിദ്ധമായ കഴിവാണ്.ആരെയും എന്തിനെയും കുറ്റം പറയും- PD -പര ദൂഷണം എന്ന ഓമനപ്പേരില്‍ ഇത് വിലസുന്നു.
അല്‍പനൈശ്വര്യം വന്നാല്‍ അര്‍ധരാത്രിയും കുട പിടിക്കും എന്നുള്ള ചൊല്ലിനെ "അല്‍പനൈശ്വര്യം വന്നാല്‍ വണ്ടിയോടിക്കുമ്പോഴും മൊബെയില്‍ എടുക്കും" എന്നാക്കിയവന്‍ മലയാളി.-
ചീറിപ്പാഞ്ഞു പോകുന്ന ഒരു ബൈക്ക് പെട്ടെന്നു ചവിട്ടി നിര്‍ത്തുന്നു ,ഓടിക്കുന്ന ആ "മാന്യ" ദേഹം, പോക്കറ്റില്‍ തപ്പിത്തടയുന്നു, ഒരു സാധനം വലിച്ചെടുത്ത് ചെവിയിലോട്ട് വച്ച് പുളുത്ത് തുടങ്ങുന്നു. ഇദ്ദേഹം ചവിട്ടിനിര്‍ത്തിയപ്പ്പ്പോള്‍ ഇടിക്കാതിരിക്കാന്‍ പാടുപെട്ട പിറകിലെ വണ്ടികള്‍ ചീത്ത വിളിച്ചുകൊണ്ട് മാറിപ്പ്പ്പൊകുന്നു. ഈ ചവിട്ടി നിര്‍ത്തലിന്റെ ആവശ്യമുണ്ടോ? അത്രത്തോളം പ്രാധാന്യമുള്ള എന്താണ് അവിടെ നടക്കുന്നത് എന്ന് ആര്‍ക്കും അറിഞ്ഞുകൂട- "ഹൃദയം തുറന്നു വെച്ചിരിക്കുന്നു,ഇനിയെന്തു ചെയ്യണം" എന്ന് ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് വിളിക്കുന്നതാണോ അതോ "പഞ്ചസാര തീര്‍ന്നു "എന്ന് ഭാര്യ വിളിക്കുന്നതാണോ , ആര്‍ക്കറിയാം ? ഇതിലും ഭയങ്കരന്മാരാണ് ഒരു കയ്യില്‍ ഫോണും പിടിച്ചുകൊണ്ട് ബൈക്ക് ഓടിക്കുന്നവര്‍. ഈയിടെ SMS ചെയ്തുകൊണ്ട് ഓടിക്കുന്ന ഒരുത്തനെ ഞാന്‍ കണ്ടു.കഷ്ടകാലത്തിനു ക്യാമെറ ഇല്ലാതെ പോയി ! ഇങ്ങനെ സംസാരിച്ച്കുകൊണ്ട് ഓടിക്കുന്നവരൊക്കെ വളരെ പ്രാധാന്യം ഉള്ള ജോലി ചെയ്യുന്നവരാണെങ്കില്‍, നമ്മള്‍ താമസിയാതെ വളരെ വികസിച്ച ഒരു രാജ്യം ആകും എന്നതില്‍ സംശയം ഇല്ല. ഇതില്‍ പലരും missed call തിരിച്ച്ചു വിളിച് പൈസ കളയാനുള്ള മടി കാരണം ചാടി വീണ് ഫോണ്‍ എടുക്കുന്നതാണെന്ന് തല്‍പരകക്ഷികള്‍ പറഞ്ഞേക്കാം !!
എവിടെ നല്ലതുണ്ടൊ അതിനെ തള്ളിക്കളഞ്ഞിട്ട്, അവരുടെ ചീത്ത വശങ്ങള്‍ അപ്പാടെ വിഴുങ്ങുന്നവന്‍ മലയാളി.
ജനിച്ച നാള്‍ മുതല്‍ പ്രവാസി ആവാന്‍ ആഗ്രഹിക്കുകയും, അതിനു വേണ്ടി സമീപവാസികളായ എല്ലാ പ്രവാസികളുറ്റെയും വീട്ടില്‍ കേറിയിറങ്ങുകയും, ആരുടെയെങ്കിലും പ്രയത്നഫലമായി അക്കരെയെത്തിക്കഴിയുമ്പോള്‍ എല്ലാം മറന്ന് സ്വന്തം കഴിവുകൊണ്ട് ഇവിടെയെത്തി എന്ന മട്ടില്‍ പറഞ്ഞു നടക്കുന്നവന്‍ മലയാളി.
അക്കരെയെത്തിക്കഴിഞ്ഞാല്‍ പിന്നെ സ്വന്തം നാട്ടില്‍ നിന്നാരും എത്തിപ്പറ്റരുത് എന്ന ആഗ്രഹത്തില്‍ എല്ലാരുമായി ബന്ധം ഉപേക്ഷിക്കുന്നവന്‍.
നമ്മെ അക്കരെയെത്തിച്ചവനു തന്നെ പാര പണിയുന്നവന്‍.
എപ്പൊ കണ്ടാലും/ എഴുതിയാലും "നിങ്ങളൊക്കെ എത്ര ഭാഗ്യവാന്മാര്‍. ഞാന്‍ ഇവിടെ (ഈ മണല്‍ക്കാട്ടിലെ AC രൂമില്‍ ഇരുന്ന്) എന്തു ബുദ്ധിമുട്ടിയാണ്‍ ഈ ലക്ഷങ്ങള്‍ ഒക്കെ ഉണ്ടാക്കുന്നത് എന്നറിയാമോ" എന്നു ചോദിക്കുന്നവന്‍.
ഒരിക്കല്‍ പോലും നാട്ടിലെ തെങ്ങിന്റെയൊ ആലിന്റെയോ മൂട്ടില്‍ കാറ്റും കൊണ്ട് ഇരുന്നിട്ടില്ലെങ്കിലും, ആ നല്ല നാള്‍കളെ ഓര്‍ത്ത് "ഈ ലക്ഷങ്ങള്‍ ഒക്കെ എന്തിന് ഒരിക്കല്‍ പോലും എനിക്ക് മരത്തിന്റെ മൂട്ടില്‍ ഇരുന്ന് കാറ്റ് കൊള്ളാന്‍ പറ്റുന്നില്ലല്ലോ" എന്നു വിലപിക്കുന്നവന്‍ മലയാളി.
ഇത്രയൊക്കെ പറഞ്ഞിട്ടും അവധിക്കു വരുമ്പോള്‍ AC കാറിനകത്തുനിന്ന് ഇറങ്ങാത്തവന്‍ മലയാളി. "വിയര്‍ത്താല്‍ തലനീരിറങ്ങുമെന്ന്" പണ്ടാരോ പറഞ്ഞിട്ടുണ്ടത്രെ.
(ഇതു വളരെക്കുറച്ച് പ്രവാസി മലയാളികളെ കുറിച്ച് മാത്രമാണ്-- ആരെയും വേദനിപ്പിക്കാനോ,ദുഖിപ്പിക്കാനോ വേണ്ടി എഴുതിയതല്ല- പലപ്പോഴും കണ്ടിട്ടും കേട്ടിട്ടും ഉള്ള കാര്യങ്ങള്‍ എഴുതി എന്നു മാത്രം)

Subscribe to:
Posts (Atom)