Thursday, February 15, 2007

ആരാണീ മലയാളി?

(ഇതിന്റെ ചില ഭാഗങ്ങള്‍ ഞാന്‍ കമന്റ്സ്‌ ആയി നേരത്തെ പറഞ്ഞിരുന്നു.ഈ ബ്ലൊഗ്‌ എഴുതുന്നതെ ഉണ്ടായിരുന്നുള്ളൂ)

നിയമങ്ങളെ എങ്ങനെ മറികടക്കാം എന്ന ചിന്തയുള്ളവന്‍ മലയാളി.-
ഏതു നിയമവും എടുത്തു നോക്കൂ. അതിനെ എങ്ങനെയെങ്കിലും അനുസരിക്കതിരുന്നാലേ മലയാളിക്ക്‌ ഉറക്കം വരികയുള്ളു. തല പൊട്ടാതിരിക്കാന്‍ ഹെല്‍മെറ്റ്‌ ധരിക്കണമെന്ന നിയമം വന്നപ്പ്പ്പോള്‍ എന്തും മാത്രം ആള്‍ക്കാരാണ്‌ അതിനെതിരായി രംഗത്ത്‌ വന്നത്‌? "മുടി കൊഴിയും", "തല നീരിറങ്ങും" കഴുത്തു വേദന വരും", "ഹോണ്‍ അടിച്ചാല്‍ കേള്‍ക്കൂല്ല" എന്നിങ്ങനെ ആയിരം ന്യായങ്ങള്‍. വണ്ടിയില്‍ നിന്ന് തെറിച്ചു വീണാല്‍ തല പൊട്ടാതിരിക്കും എന്നുള്ള വാദത്തിന്‌ "എന്റെ തല പൊട്ടിയാല്‍ ഞാന്‍ സഹിച്ചു" എന്ന ന്യായം പറഞ്ഞ വേറെ ഒരു രാജ്യക്കാരും കാണില്ല.(പൊട്ടിയാലെന്താ, അതിനകത്ത്‌ വലുതായിട്ടൊന്നുമില്ലല്ലോ എന്നടിച്ച വീരന്മാരും ഉണ്ട്‌). സ്പീഡ്‌ ഗവര്‍ണര്‍ (വേഗതാപ്പൂട്ട്‌) അപകടങ്ങള്‍ കുറയ്ക്കാന്‍ കൊള്ളാമെന്ന് ആരോ പറഞ്ഞതെ ഉള്ളു ഉടനെ സമരമായി. "ഞങ്ങള്‍ക്ക്‌ വല്ലപ്പ്പ്പോഴും ഒന്നു ചീറിപ്പാഞ്ഞുപോകാന്‍ ഉള്ള സ്വാതന്ത്ര്യം എടുത്തുകളയരുത്‌" എന്നായി ഈ ലോബി. അമിതവേഗത കാരണം എത്ര ജീവനാണ്‌ ഓരോ ദിവസവും പൊലിയുന്നതെന്നു അറിഞ്ഞുകൊണ്ടുതന്നെ നാം ഇതിനു കൂട്ടു നില്‍ക്കുന്നു


മറ്റുള്ളവനെ കുറ്റം പറയുന്നത്‌ ഒരു പ്രധാന ജോലിയാക്കിയിട്ടുള്ളവന്‍ മലയാളി.-
കുറ്റം പറയുക എന്നുള്ളത്‌ നമ്മുടെ മലയാളിയുടെ ഒരു ജന്മസിദ്ധമായ കഴിവാണ്‌.ആരെയും എന്തിനെയും കുറ്റം പറയും- PD -പര ദൂഷണം എന്ന ഓമനപ്പേരില്‍ ഇത്‌ വിലസുന്നു.


അല്‍പനൈശ്വര്യം വന്നാല്‍ അര്‍ധരാത്രിയും കുട പിടിക്കും എന്നുള്ള ചൊല്ലിനെ "അല്‍പനൈശ്വര്യം വന്നാല്‍ വണ്ടിയോടിക്കുമ്പോഴും മൊബെയില്‍ എടുക്കും" എന്നാക്കിയവന്‍ മലയാളി.-
ചീറിപ്പാഞ്ഞു പോകുന്ന ഒരു ബൈക്ക്‌ പെട്ടെന്നു ചവിട്ടി നിര്‍ത്തുന്നു ,ഓടിക്കുന്ന ആ "മാന്യ" ദേഹം, പോക്കറ്റില്‍ തപ്പിത്തടയുന്നു, ഒരു സാധനം വലിച്ചെടുത്ത്‌ ചെവിയിലോട്ട്‌ വച്ച്‌ പുളുത്ത്‌ തുടങ്ങുന്നു. ഇദ്ദേഹം ചവിട്ടിനിര്‍ത്തിയപ്പ്പ്പോള്‍ ഇടിക്കാതിരിക്കാന്‍ പാടുപെട്ട പിറകിലെ വണ്ടികള്‍ ചീത്ത വിളിച്ചുകൊണ്ട്‌ മാറിപ്പ്പ്പൊകുന്നു. ഈ ചവിട്ടി നിര്‍ത്തലിന്റെ ആവശ്യമുണ്ടോ? അത്രത്തോളം പ്രാധാന്യമുള്ള എന്താണ്‌ അവിടെ നടക്കുന്നത്‌ എന്ന് ആര്‍ക്കും അറിഞ്ഞുകൂട- "ഹൃദയം തുറന്നു വെച്ചിരിക്കുന്നു,ഇനിയെന്തു ചെയ്യണം" എന്ന് ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നും അദ്ദേഹത്തിന്റെ അസിസ്റ്റന്റ്‌ വിളിക്കുന്നതാണോ അതോ "പഞ്ചസാര തീര്‍ന്നു "എന്ന് ഭാര്യ വിളിക്കുന്നതാണോ , ആര്‍ക്കറിയാം ? ഇതിലും ഭയങ്കരന്മാരാണ്‌ ഒരു കയ്യില്‍ ഫോണും പിടിച്ചുകൊണ്ട്‌ ബൈക്ക്‌ ഓടിക്കുന്നവര്‍. ഈയിടെ SMS ചെയ്തുകൊണ്ട്‌ ഓടിക്കുന്ന ഒരുത്തനെ ഞാന്‍ കണ്ടു.കഷ്ടകാലത്തിനു ക്യാമെറ ഇല്ലാതെ പോയി ! ഇങ്ങനെ സംസാരിച്ച്കുകൊണ്ട്‌ ഓടിക്കുന്നവരൊക്കെ വളരെ പ്രാധാന്യം ഉള്ള ജോലി ചെയ്യുന്നവരാണെങ്കില്‍, നമ്മള്‍ താമസിയാതെ വളരെ വികസിച്ച ഒരു രാജ്യം ആകും എന്നതില്‍ സംശയം ഇല്ല. ഇതില്‍ പലരും missed call തിരിച്ച്ചു വിളിച്‌ പൈസ കളയാനുള്ള മടി കാരണം ചാടി വീണ്‌ ഫോണ്‍ എടുക്കുന്നതാണെന്ന് തല്‍പരകക്ഷികള്‍ പറഞ്ഞേക്കാം !!



എവിടെ നല്ലതുണ്ടൊ അതിനെ തള്ളിക്കളഞ്ഞിട്ട്‌, അവരുടെ ചീത്ത വശങ്ങള്‍ അപ്പാടെ വിഴുങ്ങുന്നവന്‍ മലയാളി.

ജനിച്ച നാള്‍ മുതല്‍ പ്രവാസി ആവാന്‍ ആഗ്രഹിക്കുകയും, അതിനു വേണ്ടി സമീപവാസികളായ എല്ലാ പ്രവാസികളുറ്റെയും വീട്ടില്‍ കേറിയിറങ്ങുകയും, ആരുടെയെങ്കിലും പ്രയത്നഫലമായി അക്കരെയെത്തിക്കഴിയുമ്പോള്‍ എല്ലാം മറന്ന് സ്വന്തം കഴിവുകൊണ്ട്‌ ഇവിടെയെത്തി എന്ന മട്ടില്‍ പറഞ്ഞു നടക്കുന്നവന്‍ മലയാളി.

അക്കരെയെത്തിക്കഴിഞ്ഞാല്‍ പിന്നെ സ്വന്തം നാട്ടില്‍ നിന്നാരും എത്തിപ്പറ്റരുത്‌ എന്ന ആഗ്രഹത്തില്‍ എല്ലാരുമായി ബന്ധം ഉപേക്ഷിക്കുന്നവന്‍.

നമ്മെ അക്കരെയെത്തിച്ചവനു തന്നെ പാര പണിയുന്നവന്‍.

എപ്പൊ കണ്ടാലും/ എഴുതിയാലും "നിങ്ങളൊക്കെ എത്ര ഭാഗ്യവാന്മാര്‍. ഞാന്‍ ഇവിടെ (ഈ മണല്‍ക്കാട്ടിലെ AC രൂമില്‍ ഇരുന്ന്) എന്തു ബുദ്ധിമുട്ടിയാണ്‍ ഈ ലക്ഷങ്ങള്‍ ഒക്കെ ഉണ്ടാക്കുന്നത്‌ എന്നറിയാമോ" എന്നു ചോദിക്കുന്നവന്‍.

ഒരിക്കല്‍ പോലും നാട്ടിലെ തെങ്ങിന്റെയൊ ആലിന്റെയോ മൂട്ടില്‍ കാറ്റും കൊണ്ട്‌ ഇരുന്നിട്ടില്ലെങ്കിലും, ആ നല്ല നാള്‍കളെ ഓര്‍ത്ത്‌ "ഈ ലക്ഷങ്ങള്‍ ഒക്കെ എന്തിന്‌ ഒരിക്കല്‍ പോലും എനിക്ക്‌ മരത്തിന്റെ മൂട്ടില്‍ ഇരുന്ന് കാറ്റ്‌ കൊള്ളാന്‍ പറ്റുന്നില്ലല്ലോ" എന്നു വിലപിക്കുന്നവന്‍ മലയാളി.

ഇത്രയൊക്കെ പറഞ്ഞിട്ടും അവധിക്കു വരുമ്പോള്‍ AC കാറിനകത്തുനിന്ന് ഇറങ്ങാത്തവന്‍ മലയാളി. "വിയര്‍ത്താല്‍ തലനീരിറങ്ങുമെന്ന്" പണ്ടാരോ പറഞ്ഞിട്ടുണ്ടത്രെ.

(ഇതു വളരെക്കുറച്ച്‌ പ്രവാസി മലയാളികളെ കുറിച്ച്‌ മാത്രമാണ്‌-- ആരെയും വേദനിപ്പിക്കാനോ,ദുഖിപ്പിക്കാനോ വേണ്ടി എഴുതിയതല്ല- പലപ്പോഴും കണ്ടിട്ടും കേട്ടിട്ടും ഉള്ള കാര്യങ്ങള്‍ എഴുതി എന്നു മാത്രം)

14 comments:

rajesh said...

നിയമങ്ങളെ എങ്ങനെ മറികടക്കാം എന്ന ചിന്തയുള്ളവന്‍ മലയാളി.

അനംഗാരി said...

രാജേഷും നല്ല ഒന്നാം തരം മലയാളി!

rajesh said...

;-))

rajesh said...

ഒരിക്കല്‍ പോലും നാട്ടിലെ തെങ്ങിന്റെയൊ ആലിന്റെയോ മൂട്ടില്‍ കാറ്റും കൊണ്ട്‌ ഇരുന്നിട്ടില്ലെങ്കിലും, ആ നല്ല നാള്‍കളെ ഓര്‍ത്ത്‌ "ഈ ലക്ഷങ്ങള്‍ ഒക്കെ എന്തിന്‌ ഒരിക്കല്‍ പോലും എനിക്ക്‌ മരത്തിന്റെ മൂട്ടില്‍ ഇരുന്ന് കാറ്റ്‌ കൊള്ളാന്‍ പറ്റുന്നില്ലല്ലോ" എന്നു വിലപിക്കുന്നവന്‍ മലയാളി.

കടവന്‍ said...

കഴിഞ്ഞ വെക്കേഷനില്‍ കൊഴിക്കൊട് എയര്‍പോര്‍ട്ടില്‍ എന്നെ കൂട്ടിക്കൊന്ണ്ട് പോകാന്‍ വന്ന ഡ്രൈവര്‍ ഒരു എക്സ്-ഗള്‍ഫനായിരുന്നു. ഏകദേശം വടകരയാണെന്നാണോര്‍മ്മ ട്രാഫിക് സിഗ്നലില്‍ ഞങ്ങളുടെ ഭാഗത്ത് സിഗ്നല്‍ ദൂരെ നിന്നെ കണ്ടു ചുവപ്പ്, കുറെഅടുത്തെത്തുന്‍പൊഴെക്കും അത് പച്ച്യായി, അപ്പൊള്‍ സ്വാഭാവികമായും മറ്റുള്ളവ ചുവപ്പായിരിക്കണമല്ലൊ, എന്നാല്‍ ഇടത് നിന്നും വലത് നിന്നും ഓരോ ലോറികള്‍ ഞങ്ങളുടെ മുന്നില്ല്ക്കൂടി കൂള്‍ ആയി കടന്ന് പോയി, ഡ്രൈവര്‍ ഉവാച: ഇവിടെ ഇങ്ങ്നനെയാണ്, ബട്ട് ഗള്‍ഫ് രാജ്യങ്ങളില്‍ കുറെ കൊല്ലം കഴിഞ്ഞതിനാല്‍ സിഗ്നല്‍ ചുവപ്പാണെങ്കില്‍ എന്റെ കാല്‍ ഓട്ടോമറ്റിക് ആയി ബ്രൈകില്‍ പൊവും പച്ച കതിയാലെ ഞാന്‍ വണ്ടിയെടുക്കാറുള്ളു. അത് പോലെ വണ്ടിയുടെ സൈഡ് വ്യൂ മിററുകള്‍ കാട്ടി ഉവാച: ഇടതെ മിറര്‍ വണ്ടിയോടൊപ്പം വന്നാല്‍ മിക്കവരും ഷോറൂമില്‍ കൊടുത്ത് കാശു വാങ്ങ്ങ്ങാറാണ് പതിവെന്നും ഞാന്‍ വാങ്ങി ഫിറ്റ് ചൈതതിന് പ്രാന്താണൊന്ന്ചോദിചൂന്നും.
നാട്ടിലെ വണ്ടികള്‍ ശ്രദ്ധിക്കുക. പിന്നെ റോഡില്‍ കൂടെ പോവുന്നത് നോക്കൂ..ഡിവൈഡര്‍ ലൈനിന്റെ ഇരു വശത്തായിരിക്കും ടയറുകള്‍..ടു വീലര്‍ ആണെങ്കില്‍ എത്ര വിശാലമാണെങ്കിലും നടുവില്‍ കൂടിയേ പോവൂ. രാത്രി യാത്രയില്‍ ഹൈ ബീം അല്ലതെ ഉപയോഗിക്കൂ.

Anoop Technologist (അനൂപ് തിരുവല്ല) said...

പ്രിയ രാജേഷ്,
സമാന ചിന്താഗതിയുള്ള ഒരാളേക്കൂടി കണ്ടതില്‍ സന്തോഷം.
മുഴുവന്‍ വായിച്ചിട്ട് ബാക്കി കമന്റാം..

ദിലീപ് വിശ്വനാഥ് said...

നിങ്ങള്‍ പൊന്നമ്പലത്തിന്റെ പോസ്റ്റില്‍ ഇട്ട കമന്റ് വായിച്ചു. കൊള്ളാം.
പിന്നെയാണ് ഇതു വായിച്ചതു. പക്ഷെ ഇതു മലയാളിയുടെ മാത്രം പ്രശ്നം അല്ല. ഇന്ത്യയില്‍ എല്ലായിടത്തും ഉള്ള പ്രശ്നം അല്ലെ ഇതൊക്കെ?
എന്തായാലും നിങ്ങളുടെ ആറ്റിറ്റ്യൂഡ് എനിക്ക് ഇഷ്ടപ്പെട്ടു.

rajesh said...

thanks.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നല്ല കൊട്ടാണല്ലോ. പറഞ്ഞതൊക്കെ ശരി ഒരു വിഭാഗത്തിനു അല്ലേ?

പൊന്നമ്പലത്തിന്റെ പോസ്റ്റിലിട്ട കമന്റിനു മറുപടിയിട്ടിട്ടുണ്ടേ. അവനെ നേരിട്ടറിയാം പിന്നിലിരുന്ന് യാത്ര ചെയ്തിട്ടുണ്ട്. അവന്‍ പറഞ്ഞത് ഒരു 50 ശതമാനേ ഞാന്‍ വിശ്വസിച്ചുള്ളൂ. ;)

Anonymous said...

രാജേഷേ, നമ്മള്‍ സമാന ചിന്താഗതിക്കാര്‍ ആണല്ലോ.!! ഇതാണ്‌ സായിപ്പ്‌ പണ്ട്‌ Wisemen thik alike എന്നു പറഞ്ഞത്‌.(വയസ്സന്മാര്‍ ഒരു പോലെ ചിന്തിക്കും എന്നു മലയാളം)

rajesh said...

ഒരു complementഉം അതിന്റെ കൂടെ ഒരു വെയ്പ്പും.നടക്കട്ട്‌ നടക്കട്ട്‌ ;-)

malayalamfresh said...

Ennalum pravasikale adachu aakshepikendayirinnu...

Anonymous said...

3 varshaththinu sesham oru kamant !

ithippazhum ivite kitakkunna karyam ippozhaanu orththathu. kamantinu nandi. ella pravsikaleyum uddezichchittilla.

raajesh

Anonymous said...

pin mozhikku pakaram ippol aggregator undo?