Tuesday, October 2, 2007

എന്നെ കൊച്ചാക്കുന്നോ ?

ഞാന്‍ കാറില്‍ വരുകയായിരുന്നു. അപ്പൊള്‍ എന്റെ കുറച്ച്‌ മുന്നില്‍ ഒരാള്‍ reverse ചെയ്യാന്‍ ശ്രമിക്കുന്നു. ആരും മാറിക്കൊടുക്കുന്നില്ല. reverse ചെയ്യുന്ന കാറിന്റെ മുന്നില്‍ക്കൂടിയും പിറകില്‍കൂടിയും എല്ലാരും മുന്നേറുന്നു.

എന്നാല്‍ നിന്നുകളയാം എന്നു വിചാരിച്ച്‌ ഞാന്‍ കുറച്ച്‌ സ്ഥലം വിട്ട്‌ നിര്‍ത്തിക്കൊടുത്തു.അയാള്‍ ഒന്നും ചെയ്യുന്നില്ല. ഒരു മിനിറ്റ്‌ എല്ലാം ബ്ലോക്ക്‌. അതുകഴിഞ്ഞപ്പോള്‍ അദ്ദേഹം reverse ചെയ്തു കാര്‍ നിര്‍ത്തി എന്റെ അടുത്തേയ്ക്ക്‌ നടന്നു വന്നു. നന്ദി പറയുമ്പോള്‍ എങ്ങനെ പ്രതികരിക്കണം എന്ന് rehearsal നടത്തിക്കൊണ്ടിരുന്ന എന്റടുത്ത്‌ വന്നിട്ട്‌ അയാള്‍ പറഞ്ഞു- "നിങ്ങളെന്നെ അങ്ങനെ കൊച്ചാക്കുകയൊന്നും വേണ്ട. എനിക്ക്‌ ഇതിലും ഞെരുക്കം ഉള്ള സ്ഥലത്തും reverse ചെയ്യാന്‍ അറിയാം. അല്ല പിന്നേ ".

ഞാന്‍ സ്ഥലം കാലിയാക്കി.

12 comments:

rajesh said...

നന്ദി പറയുമ്പോള്‍ എങ്ങനെ പ്രതികരിക്കണം എന്ന് rehearsal നടത്തിക്കൊണ്ടിരുന്ന എന്റടുത്ത്‌ വന്നിട്ട്‌ അയാള്‍ പറഞ്ഞു

സഹയാത്രികന്‍ said...

എന്താ ചെയ്യാ.... ഇതാണു ലോകം...!

:)

മൂര്‍ത്തി said...

വല്ല ആവശ്യവുമുണ്ടായിരുന്നോ? ചെറിയ ഗ്യാപ് കിട്ടിയാല്‍ വണ്ടി കുത്തിക്കേറ്റുന്ന നാട്ടില്‍ മാന്യനായാല്‍‍ ഇങ്ങനെ ഇരിക്കും...:)

Sethunath UN said...

:)

ശ്രീ said...

അതെ... വല്ല കാര്യവുമുണ്ടായിരുന്നോ?
;)

കുഞ്ഞന്‍ said...

എവിടെവച്ചാണു ഈ സംഭവം? എന്റെരഭിപ്രായത്തില്‍ ഗള്‍ഫു നാടുകളില്‍ ഒരിക്കലും ഇതുപോലെ പ്രതികരിക്കില്ല...എത്ര വലിയ ഷെയ്ക്ക് ആണെങ്കില്‍ക്കൂടി ഒരു താങ്കീസൊ ചിരിയൊ നല്‍കും..!

ഏ.ആര്‍. നജീം said...

വടി കൊടുത്ത് അടി വാങ്ങി..
:)

rajesh said...

സംഭവം നടന്നത്‌ തിരൊന്തരം നരകം എന്ന തലസ്ഥാനത്ത്‌ തന്നെ.

വിദ്യാഭ്യാസം കൊണ്ടുള്ള ഗുണങ്ങളൊന്നും ഇല്ലെങ്കിലും ""വിദ്യാഭാസം ഉണ്ട്‌"" എന്ന അഹങ്കാരം ഏറ്റവും കൂടുതല്‍ ഉള്ള സ്ഥലം.

നമ്മള്‍ ഒരാളെ പോകാന്‍ അനുവദിച്ചാല്‍ ഉടനെ അതൊരു പരാജയം ആയിക്കണുന്ന ഒരു കൂട്ടം ആള്‍ക്കാരുണ്ട്‌. അവരെ ആരും അനുവദിക്കണ്ട അവര്‍ തന്ന്ത്താനെ ജയിച്ചു മുന്നേറിക്കോളാം എന്നണവരുടെ കാഴ്ചപ്പാട്‌.

ഇതൊരു തരം യുദ്ധം ജയിക്കല്‍ ആയി ആണവര്‍ കാണുന്നത്‌.

rajesh said...

"നിങ്ങളെന്നെ അങ്ങനെ കൊച്ചാക്കുകയൊന്നും വേണ്ട. എനിക്ക്‌ ഇതിലും ഞെരുക്കം ഉള്ള സ്ഥലത്തും reverse ചെയ്യാന്‍ അറിയാം. അല്ല പിന്നേ ".

Anoop Technologist (അനൂപ് തിരുവല്ല) said...

ഇവന്റെയൊക്കെ അടുത്ത് ഡീസന്റായി പെരുമാറിയിട്ടൊരുകാര്യവുമില്ല.

ഭൂമിപുത്രി said...

എങിനെയോ എത്തിപ്പെട്ടതാണിവിടെ.-വാ‍യിച്ചു വന്നപ്പോള്‍
ഭയങ്കര രസം തോന്നി.ഈ കുറിപ്പുകളുടെ മുന്‍പില്‍ ഞാന്‍ തൊപ്പിയൂരുന്നു.

വീകെ said...

ഇക്കാലത്ത് ഉപകാരം ചെയ്യാൻ പോയാലും പുലിവാലു പിടിക്കുമെന്നറിയില്ലെ സുഹൃത്തെ...!!
ഹാ..ഹാ..ഹാ...